ഞാന്‍ കണ്ട സ്വപ്നം..
സ്വപ്നങ്ങളുടെ ചിറകിലേറി വാനില്‍ ഉയര്‍ന്നു പറക്കുകയായിരുന്നു ഞാന്‍. പറന്ന് ഉയര്‍ന്ന് ഉയര്‍ന്ന് ആകാശം കയ്യെത്തും ദൂരത്തെന്ന മട്ടിലായി. മേഘങ്ങള്‍ എന്‍ കാല്ക്കുംബിളിലും. ആ ഉയര്‍ച്ചക്ക് ഒരറുതി വരല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. പക്ഷെ എന്തോ ഒരു ഉള്‍വിളി. ഒന്ന് താഴേക്ക് നോക്കാന്‍. പറന്നുയരുന്ന സമയത്ത് മറന്നു പോയ ഒരു കാര്യം. മനസ്സില്ലാമനസ്സോടെ ഞാന്‍ താഴേക്ക് നോക്കി. ഭൂമി കണ്‍വെട്ടത്ത് നിന്നും മറഞ്ഞിരിക്കുന്നു. എങ്ങും മരുഭൂമി പോലെ പരന്നു കിടക്കുന്ന വേണ്മേഘങ്ങള്‍ മാത്രം. "എന്താണിത് ? ആരോരുമില്ലാതെ ?" അതിനിടയില്‍ എപ്പോഴോ എന്റെ ചിറകുകള് ആരോ അരിഞ്ഞിരിക്കുന്നു. ഒരുപക്ഷെ വാനോളം ഉയരാന്‍ ആഗ്രഹിച് അവിടെ എത്തിയ ആരെങ്കിലുമാകാം. ഒരു നിമിഷത്തെ മൂകത. കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു. ഞാന്‍ ഉയര്ന്നതിനേക്കാള് പതിന്മടങ്ങ് വേഗതയില്‍ ഞാന്‍ നിലംപതിക്കുന്നു, മിന്നല്‍ വേഗത്തില്‍. ഏതു കയറ്റത്തിനും ഒരിറക്കം എന്ന പ്രകൃതി നിയമം എന്നില്‍ പ്രതിഫലിച്ചു. അവസാനം ചെന്ന് പതിച്ചത് ഒരു മരുഭൂഒമിയില്. വീണ്ടും ഏകനായി. ദിക്കറിയാതെ ദിശയറിയാതെ. ഇതായിരുന്നു എന്റെ സ്വപ്നം. ഒരു "ഞെട്ടലിന്റെ" ആയുസ്സ് മാത്രം ഉണ്ടായിരുന്ന സ്വപ്നം.

ur really awsome haru!!
ReplyDeletethanku:)
ReplyDeleteആകാശം കൈയെത്തിപ്പിടിക്കാന്‍ ചെന്ന നമ്മള് താഴെ ഏകാകിയായി നിന്ന് സ്നേഹിക്കുന്ന ഭൂമിയെ കണ്ടില്ല... ചിറകറ്റു വീഴുമ്പോള്‍ ചിരിച്ചോളൂ.. അനശ്വരമായ ആ പ്രണയത്തില്‍ തല തല്ലി മരിക്കാം നമുക്ക്...
ReplyDeleteമനുലോകം കാണാന്‍ ക്ലിക്കൂ..