അതിരില്ലാതെ ആഗ്രഹങ്ങള്‍




ഉണര്‍ന്നിരിക്കുന്ന
പകലിനേക്കാള്‍
കഥകള്‍ കൂടുതല്‍
പറയാനുള്ളത്
രാത്രിയുടെ ഇരുട്ടിനാണ്.

കണ്ടറിയുന്ന
ബന്ധുമിത്രങ്ങളെക്കാള്‍
സ്നേഹം കൂടുതല്‍
നല്‍കുന്നത്
പെറ്റമ്മ മാത്രമാണ്.

എന്നുമുരിയാടുന്ന
വാക്കുകളേക്കാള്‍
അര്‍ഥം കൂടുതല്‍
ഉള്‍ക്കൊള്ളുന്നത്
നിമിനേര മൌനമാണ്.

രക്തമൊഴുകുന്ന
മുറിവിനേക്കാള്‍
നീറ്റല്‍ കൂടുതല്‍
നല്‍കുന്നത് 
ഈ വേര്പാടാണ്.

മിന്നിത്തിളങ്ങുന്ന
പൊന്നിനേക്കാള്‍
മൂല്യം കൂടുതല്‍
മതിക്കുന്നത്
നിന്‍ സമയത്തിനാണ്.

നശ്വരമാം ലോകത്ത്
എന്തിന്നു വേണ്ടിയും
കൂടുതല്‍ കൂടുതല്‍
ആഗ്രഹിക്കുന്നത്
എന്തിനാണ്.. എന്തിനാണ് ?

Comments

  1. wow!!feeling little pain from heart!!very gud brother

    ReplyDelete
  2. വാക്കുകള്‍ വിരളമെങ്കിലും വീണ്ടും വീണ്ടും എഴുതാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ് ..?? അത് തന്നെയാണ് നീ പറഞ്ഞ 'ലത് ..' ;-) well done yaar.. just run through this BOOLOGAM with us..
    മനുലോകം കാണാന്‍ ഇവിടെ ഒന്ന് ക്ലിക്ക് പൊന്നെ...

    ReplyDelete
  3. Dear Haroon,
    Happy New Year!
    This too shall pass away just like the seasons.
    Keep writing.Good Luck!
    Sasneham,
    Anu

    ReplyDelete
  4. thanks anupama.. a little bit late for the reply. thanks again for the inspiration

    ReplyDelete

Post a Comment

Popular posts from this blog

വേനല്‍മഴ

ഓര്‍മ്മകള്‍

ജോലി ഇല്ലാത്തവന്റെ ചേതോവികാരം