അതിരില്ലാതെ ആഗ്രഹങ്ങള്‍
ഉണര്‍ന്നിരിക്കുന്ന
പകലിനേക്കാള്‍
കഥകള്‍ കൂടുതല്‍
പറയാനുള്ളത്
രാത്രിയുടെ ഇരുട്ടിനാണ്.
കണ്ടറിയുന്ന
ബന്ധുമിത്രങ്ങളെക്കാള്‍
സ്നേഹം കൂടുതല്‍
നല്‍കുന്നത്
പെറ്റമ്മ മാത്രമാണ്.
എന്നുമുരിയാടുന്ന
വാക്കുകളേക്കാള്‍
അര്‍ഥം കൂടുതല്‍
ഉള്‍ക്കൊള്ളുന്നത്
നിമിനേര മൌനമാണ്.
രക്തമൊഴുകുന്ന
മുറിവിനേക്കാള്‍
നീറ്റല്‍ കൂടുതല്‍
നല്‍കുന്നത്
ഈ വേര്‍പാടാണ്.
മിന്നിത്തിളങ്ങുന്ന
പൊന്നിനേക്കാള്‍
മൂല്യം കൂടുതല്‍
മതിക്കുന്നത്
നിന് സമയത്തിനാണ്.
നശ്വരമാം ലോകത്ത്
എന്തിന്നു വേണ്ടിയും
കൂടുതല്‍ കൂടുതല്‍
ആഗ്രഹിക്കുന്നത്
എന്തിനാണ്.. എന്തിനാണ് ?

wow!!feeling little pain from heart!!very gud brother
ReplyDeleteവാക്കുകള്‍ വിരളമെങ്കിലും വീണ്ടും വീണ്ടും എഴുതാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ് ..?? അത് തന്നെയാണ് നീ പറഞ്ഞ 'ലത് ..' ;-) well done yaar.. just run through this BOOLOGAM with us..
ReplyDeleteമനുലോകം കാണാന്‍ ഇവിടെ ഒന്ന് ക്ലിക്ക് പൊന്നെ...
:)
ReplyDeleteDear Haroon,
ReplyDeleteHappy New Year!
This too shall pass away just like the seasons.
Keep writing.Good Luck!
Sasneham,
Anu
thanks anupama.. a little bit late for the reply. thanks again for the inspiration
ReplyDelete