എന്നിലെ നീ ...
വിരിഞ്ഞ പുഷ്പം ഒരു നാള്‍ വാടും
സൂര്യതേജസ്സ് പകലന്തിയില്‍ മയങ്ങും
പച്ചില വീഴും കരിയിലയായ്
തിളങ്ങും വര്‍ണ്ണവും മങ്ങിയെക്കാം
എന്നിലെ ഞാനും ഒരു നാള്‍ ഇല്ലാതാകം
എങ്കിലും എന്നുമെന്നുമെന്നില്‍ നിന്നും
മാഞ്ഞു പോകില്ല ഒരു നാളിലും
പുഷ്പകാന്തിയും സൂര്യകാന്തിയും
ഏഴു വര്‍ണ്ണങ്ങളും തോറ്റു പോകും
നീയും നിന്‍ മധുരമാം പുഞ്ചിരിയും.

Comments
Post a Comment