അവന്റെ കൊച്ചു ലോകം



വളരെ വിചിത്രമായിരുന്നു അവന്‍. അവന്റെ ചുറ്റുമുള്ളവയൊക്കെ  അവനു കൌതുകമായിരുന്നു. അവന്‍ എല്ലാവരോടും പുഞ്ചിരിക്കും. പക്ഷെ ആരെങ്കിലും അവനോടെന്തെങ്കിലും ചോദിച്ചു തുടങ്ങും മുമ്പേ അവന്‍ ഓടി മറയും. അവന്‍ ആരോടും ഒന്നും മിണ്ടില്ല. ഇല്ല, അവനു മിണ്ടാന്‍ കഴിയില്ല. എങ്കിലും അവന്‍ ആരോടും പരിഭവമില്ല. അവന്‍ ചുറ്റുമുള്ളതൊക്കെ അവനോട് സംസാരിക്കും. അവന്‍ അവരുടെ ഭാഷയാണ്‌ കോട്ടം തട്ടിയ മനുശ്യഭാശയെക്കാള്‍ ഇഷ്ടം. അവന്റെ മനസ്സ് അവരോടും സല്ലപിക്കും. അവന്റെ വലിയ മനസ് കാണാന്‍ അവര്‍ക്കെ കഴിയൂ എന്നാണ് അവന്റെ  വിശ്വാസം. രാത്രിയുടെ ഏകാന്ത യാമങ്ങളില്‍ അവന്‍ നിലാവിന്റെ ഭംഗി ആസ്വദിച് ജനലഴിയിലൂടെ നോക്കി നില്‍ക്കും. മഞ്ഞുകാല പുലരികളില്‍ അവന്‍ ഇലകള്‍ക്ക് മുകളില്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍ കൌതുകത്തോടെ നോക്കും. ചില നേരങ്ങളില്‍ അവന്‍ കളകള നാദം മുഴക്കി ഒഴുകുന്നു അരുവിയുടെ വക്കില്‍ ചെന്നിരിക്കും. മഴയുടെ സംഗീതവും, വിരിഞ്ഞു നില്‍കുന്ന പൂവിന്റെ ആകാരഭംഗിയും  അവനു ഒരുപാട് ഇഷ്ടമായിരുന്നു. കുയിലിന്റെ കൂ കൂ ശബ്ദം അവന്റെ മനസ്സിന് കുളിരായിരുന്നു.
എങ്കിലും അവന്റെ ആ കൊച്ചുലോകത്തിനും വേദനയും യാതനയും നല്‍കി കുറേ അന്ധകാര വേളകള്‍ അവന്‍ അനുഭവിച്ചു. നിലാവില്ലാത്ത രാത്രിയിലെ ഇരുട്ട് അവന്‍ ഭയമായിരുന്നു, കണ്മുന്നില്‍ അലിഞ്ഞു ഇല്ലാതാകുന്ന മഞ്ഞുതുള്ളി അവനു നൊമ്പരവും. ഗംഭീര നാദം മുഴക്കി കുതിചോഴുകിയ അരുവിയുടെ വേനല്‍ക്കാല നിശബ്ദതയില്‍ അവന്‍ അവനെ തന്നെ കണ്ടു. ചില നേരങ്ങളില്‍ മഴയ്ക്ക് അകമ്പടിയായി എത്തുന്ന ഇടിമിന്നലിനോട് അവനു വെറുപ്പായിരുന്നു. വാടിക്കരിഞ്ഞ പുഷ്പങ്ങളും ഇലകളും അവനെ കണ്ണീരിലാഴ്ത്തി. അവസാനം അവന്‍ അറിഞ്ഞത് പച്ചയായ ഒരു സത്യം. "ഈ ലോകം എത്ര ചെറുത്. നന്മയെ പിന്തുടരുന്ന തിന്മ എന്നും ലോകത്തിനും ശാപം. നന്മ മാത്രം നിറഞ്ഞു ഒരു ലോകം എന്റെ സ്വപ്നം മാത്രം. വെറും പോയ്സ്വപ്നം ...."

Comments

Popular posts from this blog

വേനല്‍മഴ

ഓര്‍മ്മകള്‍

ജോലി ഇല്ലാത്തവന്റെ ചേതോവികാരം