Posts

Showing posts from 2012

ഇന്ത്യ ഭരിക്കുന്ന അമ്മച്ചിമാര്‍!

Image
ഇന്ന് ഇന്ത്യയുടെ മേല്‍നോട്ടം മൊത്തം കൊറേ അമ്മചിമ്മാര് ഏറ്റെടുത്തിരിക്കയാണ്. എല്ലാവരും തെക്കും വടക്കും കിഴക്കുമായി പടര്‍ന്നു കിടക്കയാണ്. ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍ ഇന്ത്യയുടെ കടിഞ്ഞാണ്‍ ഒരു വിദേശി അമ്മച്ചിയുടെ കയ്യിലാണെന്നതാണ്. ആളെ പറ്റി ഇനി മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതെന്നേ മ്മടെ സോണിയ ഗാന്ധി. തള്ളയുടെ സര്‍ക്കാര്‍ എന്ന് ഭരണത്തില്‍ കേറിയോ അന്ന് തുടങ്ങിയതാണ് ജനങ്ങടെ ദുരിതം. പാവപ്പെട്ടവന്റെ കഞ്ഞിയില്‍ പാറ്റയിട്ടും ഓരോര്ത്തര്ടെ കഞ്ഞികുടി മുട്ടിച്ചും പോക്കറ്റടിച്ചും തള്ളയും പിള്ളേരും സുഖമായി വിലസുന്നു. അമ്മച്ചീടെ വളരെ അടുത്ത ചങ്ങായിയ നമ്മടെ അപ്രധാനമന്ത്രി മന്മോഹനിക്ക. അങ്ങേര്‍ക്ക്‌ ഇവിടെ ഒരു പ്രാധാന്യവും ഇല്ലല്ലോ. പുള്ളി താടിയും നീട്ടി തലേക്കെട്ടും കെട്ടി മൌലിയാരെ പോലെ നടന്നോളും. സോണിയാമ്മ എന്ത് പറയുന്നോ അതതേപടി "ശരി മൊതലാളി" എന്നും പറഞ്ഞു ചെയ്തോളും. വലിയ എകണോമി ബിരുദം ഒക്കെ നേടിയ ആളാ... പറഞ്ഞിട്ടെന്താ കാര്യം? മമ്മിയെ ധിക്കരിക്കാന്‍ പറ്റോ?? മമ്മി ആടാന്‍ പറഞ്ഞാ ആടണം പാടാന്‍ പറഞ്ഞാ പാടണം.. ഒരു പക്ഷെ സോണിയാമ്മ ഇക്ക...

ചുവക്കുന്ന ഭൂമി

Image
മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നു പോയ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കുക എന്നത് സ്വപ്നങ്ങളില്‍ പോലും സാധ്യമാകാത്ത കാലം. ഇന്നീ ഭൂമി നാളെ ചന്ദ്രനില്‍ നിന്നോ ശൂന്യാകാശത്ത് നിന്നോ നോക്കിയാല്‍ ഒരുപക്ഷെ ഇപ്പോള്‍ കാണുന്നത് പോലെയുള്ള സമുദ്രത്തിന്റെ നീലിമ നിറഞ്ഞ ഗോളമായി ആയിരിക്കില്ല കാഴ്ചയില്‍ പതിയുക. പകരം ചുവപ്പായിരിക്കും. അത് വിപ്ലവത്തിന്റെ ചുവപ്പല്ല. മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന മനുഷ്യന്‍ എന്നറിയപ്പെടുന്ന ജീവികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി തമ്മില്‍ തല്ലിയും കൊന്നും കൊലവിളിച്ചും വാര്‍ന്നൊലിച്ച രക്തം കൊണ്ട് ചുവന്നതാണ്. അതെ എല്ലാം അവസാനിപ്പിക്കാനുള്ള ചുവപ്പ്.. അന്ത്യം കുറിക്കുന്ന ചുവപ്പ്.. ഭൂമി ചുവക്കുന്നു....

വേനല്‍മഴ

Image
ഇന്നീ വേനല്‍മഴ ഞാന്‍ നനഞ്ഞപ്പോള്‍ ഒലിച്ചു പോയത്‌ എന്റെ മനസ്സിലെ അഴുക്കായിരുന്നു ഇനിയൊരു മഴ ഉണ്ടാകുന്നത് വരെ ഞാന്‍ വീണ്ടും അഴുകും അന്ന് പെയ്യുന്ന മഴ നനയാന്‍ എന്റെ ജന്മമുണ്ടാകുമോ? ഒരുപക്ഷെ ഈ വേനലിന്റെ തീക്കനലില്‍ ഞാന്‍ ഉരുകിത്തീരും!!

പ്രണയിനി

Image
എന്നില്‍ പൂത്ത പ്രണയപുഷ്പമേ... നിന്‍ തണ്ടുകള്‍ നീണ്ട് എന്റെ ഹൃദയത്തിലേക്ക്‌ വേരുകളായി ആഴ്ന്നിറങ്ങിയിരിക്കുന്നു. നിന്നെ ഒരു നോക്ക് കാണുന്നത് കാഴ്ചക്ക്‌ നിറക്കൂട്ടും, മനസ്സിന് കുളിരുമാണ്. പേമാരിക്കോ കൊടുങ്കാറ്റിനോ വെയിലിനോ പിഴുതു മാറ്റാനാകില്ല നിന്നെ എന്‍ പുഷ്പമേ... എന്തെന്നാല്‍ നീ ആഴ്ന്നിറക്കിയ വേരുകള്‍ ഇന്ന് എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എന്ത് തന്നെ വന്നാലും എന്റെ ഹൃദയം നിനക്കായ്‌ കവചം സൃഷ്ടിക്കും. എന്റെ ഓരോ മിടിപ്പും നിനക്കുള്ളതാണ്. ഒരിക്കലും വടാന്‍ അനുവദിക്കാതെ ഹൃദയത്തിന്റെ ഉള്ളറകളില്‍ ശുചീകരിച്ച രക്തം എന്നേക്കും നിനക്ക് നല്‍കിക്കൊണ്ട്.. നീ വാടുന്ന ദിനം എന്റെ ഹൃദയസ്പന്ദനം നിലക്കുന്ന നാളായിരിക്കും... 

ഓര്‍മ്മകള്‍

Image
ഓര്‍മ്മകള്‍ മരിക്കുന്നില്ല. ദിനരാത്രങ്ങള്‍ എത്ര കയിഞ്ഞാലും നമുക്ക് എന്നും കൂട്ടായി ഓര്‍മ്മകള്‍ ഉണ്ടാകും. വേറെ ആരും കൂട്ടിനില്ലെങ്കിലും. ചിലപ്പോഴൊക്കെ തോന്നും ഈ ഓര്‍മ്മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന്. മധുരമാം ഓര്‍മ്മകള്‍ സ്മരിക്കുമ്പോള്‍ അവയുടെ മധുരം വീണ്ടും വീണ്ടും ആസ്വദിക്കാനുള്ള വെമ്പല്‍. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ സ്മരിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന നീറ്റല്‍ ചിലപ്പോഴൊക്കെ  ഒരു സുഖമാണ്. ഒന്നുകില്‍ അതൊന്നും ഒഴിഞ്ഞൊരു ജീവിതം ഇല്ലെന്ന തിരിച്ചറിവാകം, അല്ലെങ്കില്‍ നഷ്ടബോധം ഉണ്ടാക്കിയ പലതും വീണ്ടെടുക്കണോ അതിനേക്കാള്‍ മേന്മയേറിയത്  നേടാനോ ഉള്ള ദുരാഗ്രഹമാകാം. ചില നേരങ്ങളില്‍ ഈ ഓര്‍മ്മകള്‍ നീറിയ മനസ്സിന്റെ ഉണങ്ങാത്ത മുറിവുകളില്‍ വീണ്ടും വീണ്ടും ആഴത്തില്‍ കീറാറണ്ട് . പക്ഷെ ഓര്‍മ്മകളെ വിസ്മരിക്കാന്‍ എനിക്കാകില്ല. ഇവയാണ് പലപ്പോഴും ഏകാന്തത അലസോരപ്പെടുത്തിയ നിമിഷങ്ങളില്‍ എനിക്ക് താങ്ങും തണലുമായത്. അതിചിത്തം അനുഭവിക്കുന്ന ജീവിത വേളകളില്‍ കണ്ണീരിന്റെ നനവ് കവിളില്‍ പടര്‍ത്താനും, അഴലുകള്‍ വേട്ടയാടുന്ന മൂകവേളകളില്‍ പുഞ്ചിരി വിടര്‍ത്താനും ഓര്‍മ്മകള്‍ തന്‍ മാന്ത്രികസ...

അതിരില്ലാതെ ആഗ്രഹങ്ങള്‍

Image
ഉണര്‍ന്നിരിക്കുന്ന പകലിനേക്കാള്‍ കഥകള്‍ കൂടുതല്‍ പറയാനുള്ളത് രാത്രിയുടെ ഇരുട്ടിനാണ്. കണ്ടറിയുന്ന ബന്ധുമിത്രങ്ങളെക്കാള്‍ സ്നേഹം കൂടുതല്‍ നല്‍കുന്നത് പെറ്റമ്മ മാത്രമാണ്. എന്നുമുരിയാടുന്ന വാക്കുകളേക്കാള്‍ അര്‍ഥം കൂടുതല്‍ ഉള്‍ക്കൊള്ളുന്നത് നിമിനേര മൌനമാണ്. രക്തമൊഴുകുന്ന മുറിവിനേക്കാള്‍ നീറ്റല്‍ കൂടുതല്‍ നല്‍കുന്നത്  ഈ വേര്പാടാണ്. മിന്നിത്തിളങ്ങുന്ന പൊന്നിനേക്കാള്‍ മൂല്യം കൂടുതല്‍ മതിക്കുന്നത് നിന്‍ സമയത്തിനാണ്. നശ്വരമാം ലോകത്ത് എന്തിന്നു വേണ്ടിയും കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കുന്നത് എന്തിനാണ്.. എന്തിനാണ് ?

അവന്റെ കൊച്ചു ലോകം

Image
വളരെ വിചിത്രമായിരുന്നു അവന്‍. അവന്റെ ചുറ്റുമുള്ളവയൊക്കെ  അവനു കൌതുകമായിരുന്നു. അവന്‍ എല്ലാവരോടും പുഞ്ചിരിക്കും. പക്ഷെ ആരെങ്കിലും അവനോടെന്തെങ്കിലും ചോദിച്ചു തുടങ്ങും മുമ്പേ അവന്‍ ഓടി മറയും. അവന്‍ ആരോടും ഒന്നും മിണ്ടില്ല. ഇല്ല, അവനു മിണ്ടാന്‍ കഴിയില്ല. എങ്കിലും അവന്‍ ആരോടും പരിഭവമില്ല. അവന്‍ ചുറ്റുമുള്ളതൊക്കെ അവനോട് സംസാരിക്കും. അവന്‍ അവരുടെ ഭാഷയാണ്‌ കോട്ടം തട്ടിയ മനുശ്യഭാശയെക്കാള്‍ ഇഷ്ടം. അവന്റെ മനസ്സ് അവരോടും സല്ലപിക്കും. അവന്റെ വലിയ മനസ് കാണാന്‍ അവര്‍ക്കെ കഴിയൂ എന്നാണ് അവന്റെ  വിശ്വാസം. രാത്രിയുടെ ഏകാന്ത യാമങ്ങളില്‍ അവന്‍ നിലാവിന്റെ ഭംഗി ആസ്വദിച് ജനലഴിയിലൂടെ നോക്കി നില്‍ക്കും. മഞ്ഞുകാല പുലരികളില്‍ അവന്‍ ഇലകള്‍ക്ക് മുകളില്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞുത്തുള്ളികള്‍ കൌതുകത്തോടെ നോക്കും. ചില നേരങ്ങളില്‍ അവന്‍ കളകള നാദം മുഴക്കി ഒഴുകുന്നു അരുവിയുടെ വക്കില്‍ ചെന്നിരിക്കും. മഴയുടെ സംഗീതവും, വിരിഞ്ഞു നില്‍കുന്ന പൂവിന്റെ ആകാരഭംഗിയും  അവനു ഒരുപാട് ഇഷ്ടമായിരുന്നു. കുയിലിന്റെ കൂ കൂ ശബ്ദം അവന്റെ മനസ്സിന് കുളിരായിരുന്നു. എങ്കിലും അവന്റെ ആ കൊച്ചുലോകത്തിനും വേദനയും യാതനയും നല്‍കി കുറേ ...

ഞാന്‍ കണ്ട സ്വപ്നം..

Image
സ്വപ്നങ്ങളുടെ ചിറകിലേറി വാനില്‍ ഉയര്‍ന്നു പറക്കുകയായിരുന്നു ഞാന്‍. പറന്ന് ഉയര്‍ന്ന്‍ ഉയര്‍ന്ന്‍ ആകാശം കയ്യെത്തും ദൂരത്തെന്ന മട്ടിലായി. മേഘങ്ങള്‍ എന്‍ കാല്‍ക്കുംബിളിലും. ആ ഉയര്‍ച്ചക്ക് ഒരറുതി വരല്ലേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന. പക്ഷെ എന്തോ ഒരു ഉള്‍വിളി. ഒന്ന് താഴേക്ക് നോക്കാന്‍. പറന്നുയരുന്ന സമയത്ത് മറന്നു പോയ ഒരു കാര്യം. മനസ്സില്ലാമനസ്സോടെ ഞാന്‍ താഴേക്ക്‌ നോക്കി. ഭൂമി കണ്‍വെട്ടത്ത്  നിന്നും മറഞ്ഞിരിക്കുന്നു. എങ്ങും മരുഭൂമി പോലെ പരന്നു കിടക്കുന്ന വേണ്മേഘങ്ങള്‍ മാത്രം. "എന്താണിത് ? ആരോരുമില്ലാതെ ?" അതിനിടയില്‍ എപ്പോഴോ എന്റെ ചിറകുകള്‍ ആരോ അരിഞ്ഞിരിക്കുന്നു. ഒരുപക്ഷെ വാനോളം ഉയരാന്‍ ആഗ്രഹിച് അവിടെ എത്തിയ ആരെങ്കിലുമാകാം. ഒരു നിമിഷത്തെ മൂകത. കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു. ഞാന്‍ ഉയര്ന്നതിനേക്കാള്‍ പതിന്മടങ്ങ്‌  വേഗതയില്‍ ഞാന്‍ നിലംപതിക്കുന്നു, മിന്നല്‍ വേഗത്തില്‍. ഏതു കയറ്റത്തിനും ഒരിറക്കം എന്ന പ്രകൃതി നിയമം എന്നില്‍ പ്രതിഫലിച്ചു. അവസാനം ചെന്ന് പതിച്ചത് ഒരു മരുഭൂഒമിയില്‍. വീണ്ടും ഏകനായി. ദിക്കറിയാതെ ദിശയറിയാതെ. ഇതായിരുന്നു എന്റെ സ്വപ്നം. ഒരു "ഞെട്ടലിന്റെ" ആയുസ്സ് മ...

നാള്‍വഴികള്‍

Image
പിന്നിട്ട നാള്‍ വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം എന്‍ നിഴലും കാല്പാടുകളും അല്ലാതെ ഒന്നും കണ്ടില്ല എങ്ങു പോയി നീ?? എങ്ങു മാഞ്ഞു നിങ്ങള്‍?? ഓര്‍മ്മകള്‍ തന്‍ കല്ലറയില്‍ മ്രിതിയടഞ്ഞോ?? അതോ എന്നേക്കുമായി എന്നെ വിട്ടകന്നോ??

എന്നിലെ നീ ...

Image
വിരിഞ്ഞ പുഷ്പം ഒരു നാള്‍ വാടും സൂര്യതേജസ്സ് പകലന്തിയില്‍ മയങ്ങും പച്ചില വീഴും കരിയിലയായ് തിളങ്ങും വര്‍ണ്ണവും മങ്ങിയെക്കാം  എന്നിലെ ഞാനും ഒരു നാള്‍ ഇല്ലാതാകം  എങ്കിലും എന്നുമെന്നുമെന്നില്‍ നിന്നും  മാഞ്ഞു പോകില്ല  ഒരു നാളിലും  പുഷ്പകാന്തിയും സൂര്യകാന്തിയും ഏഴു വര്‍ണ്ണങ്ങളും തോറ്റു പോകും നീയും നിന്‍ മധുരമാം പുഞ്ചിരിയും.