ഓര്‍മ്മകള്‍
ഓര്‍മ്മകള്‍ മരിക്കുന്നില്ല. ദിനരാത്രങ്ങള്‍ എത്ര കയിഞ്ഞാലും നമുക്ക് എന്നും കൂട്ടായി ഓര്‍മ്മകള്‍ ഉണ്ടാകും. വേറെ ആരും കൂട്ടിനില്ലെങ്കിലും. ചിലപ്പോഴൊക്കെ തോന്നും ഈ ഓര്‍മ്മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന്. മധുരമാം ഓര്‍മ്മകള്‍ സ്മരിക്കുമ്പോള്‍ അവയുടെ മധുരം വീണ്ടും വീണ്ടും ആസ്വദിക്കാനുള്ള വെമ്പല്‍. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ സ്മരിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന നീറ്റല്‍ ചിലപ്പോഴൊക്കെ ഒരു സുഖമാണ്. ഒന്നുകില്‍ അതൊന്നും ഒഴിഞ്ഞൊരു ജീവിതം ഇല്ലെന്ന തിരിച്ചറിവാകം, അല്ലെങ്കില്‍ നഷ്ടബോധം ഉണ്ടാക്കിയ പലതും വീണ്ടെടുക്കണോ അതിനേക്കാള്‍ മേന്മയേറിയത് നേടാനോ ഉള്ള ദുരാഗ്രഹമാകാം. ചില നേരങ്ങളില്‍ ഈ ഓര്‍മ്മകള്‍ നീറിയ മനസ്സിന്റെ ഉണങ്ങാത്ത മുറിവുകളില്‍ വീണ്ടും വീണ്ടും ആഴത്തില്‍ കീറാറണ്ട് . പക്ഷെ ഓര്‍മ്മകളെ വിസ്മരിക്കാന്‍ എനിക്കാകില്ല. ഇവയാണ് പലപ്പോഴും ഏകാന്തത അലസോരപ്പെടുത്തിയ നിമിഷങ്ങളില്‍ എനിക്ക് താങ്ങും തണലുമായത്. അതിചിത്തം അനുഭവിക്കുന്ന ജീവിത വേളകളില്‍ കണ്ണീരിന്റെ നനവ് കവിളില്‍ പടര്‍ത്താനും, അഴലുകള്‍ വേട്ടയാടുന്ന മൂകവേളകളില്‍ പുഞ്ചിരി വിടര്‍ത്താനും ഓര്‍മ്മകള്‍ തന്‍ മാന്ത്രികസ...