ചുവക്കുന്ന ഭൂമി
മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നു പോയ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കുക എന്നത് സ്വപ്നങ്ങളില്‍ പോലും സാധ്യമാകാത്ത കാലം. ഇന്നീ ഭൂമി നാളെ ചന്ദ്രനില്‍ നിന്നോ ശൂന്യാകാശത്ത് നിന്നോ നോക്കിയാല്‍ ഒരുപക്ഷെ ഇപ്പോള്‍ കാണുന്നത് പോലെയുള്ള സമുദ്രത്തിന്റെ നീലിമ നിറഞ്ഞ ഗോളമായി ആയിരിക്കില്ല കാഴ്ചയില്‍ പതിയുക. പകരം ചുവപ്പായിരിക്കും. അത് വിപ്ലവത്തിന്റെ ചുവപ്പല്ല. മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന മനുഷ്യന് എന്നറിയപ്പെടുന്ന ജീവികളുടെ സ്വാര്ത്ഥതാല്പര്യങ്ങള്ക്ക് വേണ്ടി തമ്മില്‍ തല്ലിയും കൊന്നും കൊലവിളിച്ചും വാര്‍ന്നൊലിച്ച രക്തം കൊണ്ട് ചുവന്നതാണ്. അതെ എല്ലാം അവസാനിപ്പിക്കാനുള്ള ചുവപ്പ്.. അന്ത്യം കുറിക്കുന്ന ചുവപ്പ്.. ഭൂമി ചുവക്കുന്നു....
എകാന്തമാം നിമിഷങ്ങളില്‍ , ഇളം തെന്നലോരോന്നും നിന് കരസ്പര്‍ശ സ്മരണകള്‍ എന്‍ ഹൃദയപുഷ്പത്തില് വരഞ്ഞു പോകുന്നു.....
ReplyDeleteKeep it Up Dude...
www.manulokam.blogspot.com