ജോലി ഇല്ലാത്തവന്റെ ചേതോവികാരം



കഷ്ടപ്പെട്ട് കുറെ ദുരിതങ്ങള്‍ താണ്ടി ബി,ടെക് പാസ്സായി. കുറച്ചു സപ്പ്ളികള്‍ അടിച്ചും രണ്ടു മൂന്നെണ്ണം റീ വാലുവേഷന്‍ കൊടുത്തും. അങ്ങനെ കുറച്ച് വൈകി ആണെങ്കിലും ബി,ടെക് കിട്ടി. അതും നമ്മടെ കാലിക്കറ്റ്‌ യുനിവേര്സിടിയില്‍ നിന്ന്‍

അങ്ങനെ ഇരിക്കെ കോഴ്സ് ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോള ഒരു പൂതി. ജോലിയൊക്കെ എടുക്കെണ്ടേ. ഇങ്ങനെ വീട്ടില്‍ തന്നെ കുത്തി ഇരുന്നാ മതിയോന്ന്‍. അപ്പോള ഞാനും രണ്ടു ചങ്ങായ്മാരും കൂടി ബാന്ഗ്ലൂര്‍ക്ക് വണ്ടി കേറിയത്‌. താല്‍കാലിക ട്രിപ്പ്‌ ആയിരുന്നു. ഒരു ഫീസിബിലിടി സ്റ്റഡി എന്നൊക്കെ വേണെങ്കില്‍ സായിപ്പിന്റെ ഭാഷേല്‍ പറയാം. ഒരു വിശകലനം. എന്താണ് അവസ്ഥ എന്നറിയാന്‍. ഇവടെ വന്ന് ആദ്യ ദിവസം തന്നെ നമ്മള്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ നിരന്നു കിടക്കുന്ന ഇലക്ട്രോണിക്സ് സിറ്റിയിലേക്കാ പോയത്. അവിടെ വെച്ച് നമ്മള്‍ നമ്മുടെ കൂട്ടുകാരെ ഒക്കെ കണ്ട് ഒഫീഷ്യല്‍ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസില്ലാക്കി. ഓഹ്! എന്തായിരുന്നു ഒരു സമാധാനം അവര്‍ പറഞ്ഞത് കേട്ടപ്പോ. "നിങ്ങള്‍ പേടിക്കേണ്ട ഇവടെ ജോലി കിട്ടാന്‍ പണി ഒന്നുമില്ല. ഞങ്ങള്‍ ഡിപ്ലോമ ചെയ്തവരാ എഞ്ചിനീയര്‍മാര്‍ക്ക് ഞങ്ങളെക്കാള്‍ എളുപ്പത്തില്‍ ജോലി കിട്ടും, ഇവടെ വന്ന് നിന്നാ മതി!!" ഉസ്താദുമാര്‍ പറഞ്ഞത് കേട്ട് നമ്മള്‍ ഫ്ലാറ്റ്. പിന്നെ രണ്ടു ദിവസം അടിച് പൊളിച്ചു മൂന്നാം ദിവസം നാട്ടിലേക്ക് വണ്ടി കേറി.

അങ്ങനെ നോമ്പും പെരുന്നാളും ഉഷാറായി നാട്ടില്‍ കഴിച്ചു കൂടിയതിനു ശേഷം വീണ്ടും ബംഗ്ലൂര്‍ക്ക്. ഇത്തവണ നമ്മള്‍ രണ്ടു പേരെ ഉള്ളൂ. ഇവടെ എന്റെ ചങ്ങയ്ന്റെ ചങ്ങായ് മുഖേനെ റൂം ഒക്കെ ശരിയായി. സ്വസ്ഥം സമാധാനം. ഇവടെ വന്ന് സകലമാനം സൈറ്റുകളില്‍ കേറി സി.വി ഇട്ടു കൊടുത്തു. കൂട്ടത്തില്‍ കുറെ ആഗോള കുത്തക കമ്പനികളുടെ സൈറ്റുകളിലും സോഫ്റ്റ്‌വെയര്‍ പോസ്റ്റ്‌ ഉണ്ടെന്ന് കണ്ട് അപ്ലൈ ചെയ്തു. അങ്ങനെ അപ്ലിക്കേഷന്‍ കൂടി കൂടി വന്നു എന്നല്ലാതെ ഒരനക്കവും കണ്ടില്ല. അങ്ങനെ ഒരു ഇന്റര്‍വ്യൂ കാള്‍ ലെട്ടെരിനായി എന്റെ മെയില്‍ബോക്സ്‌ വെമ്പല്‍ കൊണ്ട്. ഇതിനിടയില്‍ ഒന്ന് രണ്ടു കോള്‍ വന്നു. ഇന്റര്‍വ്യൂവിനായി നല്ല കുട്ടപ്പനായി ചെന്ന്. അപ്പോളാണ് മനസിലായത് മനുഷ്യരുടെ നിസ്സഹായാവസ്ഥ മുതലെടെത്തും കാശ് ഉണ്ടാക്കാന്‍ കൊറേ ഭൂര്ഷകള്‍ ഉണ്ടെന്ന്‍, ഇന്റര്‍വ്യൂ എന്ന വ്യാജേന വിളിച്ചു സ്കില്‍സ് പോര, ജോലി കിട്ടില്ല എന്നൊക്കെ പറഞ്ഞു തളര്‍ത്തി ട്രെയിനിങ്ങിനു ചേര്‍ക്ക എന്ന ഉദ്ദേശ്യത്തോടെ തുറന്നിരിക്കുന്ന വ്യാജ പുലാണ്ടര്മാര്‍. അതും കാശ് അങ്ങോട്ട് കൊടുത്ത്. ഏതായാലും ഇത്രേം കാശ് മുടക്കി എന്നെ എഞ്ചിനീയര്‍ ആക്കി. അതും പോരാഞ്ഞിട്ട് ഇനീം ചെലവാക്കെ. പിന്നെ എന്ത് കുന്തത്തിനാണാവോ ബി.ടെക് എടുത്തത്. അത് പോട്ടെ എന്ത് വിശ്വസിച്ചു ചേരും. അങ്ങനെ അത്തരം വ്യാജ സിദ്ധന്മാരുടെ കെണിയില്‍ പെടാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. അതിനിടയില്‍ ഒരാള്‍ എന്നെ റെഫര്‍ ചെയ്തു ഒരു നല്ല കമ്പനിയില്‍ ഇന്റര്‍വ്യൂ ശരിയായി. ആദ്യത്തെ ശരിക്കുള്ള ഇന്റര്‍വ്യൂ. ആദ്യത്തേത് തന്നെ കിട്ടിയ അഹങ്കാരം ആയി പോകുവല്ലോ. അങ്ങനെ അത് കിട്ടിയില്ല. പിന്നെയും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ അപ്ലിക്കേഷന്‍ നെറ്റില്‍ തുരു തുരാ അയചോണ്ടിരുന്നു. നോ രക്ഷ! ഒരുത്തനും സി.വി ഇഷ്ടപ്പെടുന്നില്ല എന്ന് തോന്നുന്നു. ചിലര്‍ നിങ്ങളെ ഇപ്പൊ പരിഗണിക്കുന്നില്ല എന്നെങ്കിലും മറുപടി അയക്കും. ഹാവൂ അതെങ്കിലും ഒരു സമാധാനം. കാര്യം നിന്നെ ഒരു ഉണ്ണാക്കിനും നമ്മടെ കമ്പനിക്ക് കൊള്ളില്ല എന്നാണ് അവര്‍ ഉദ്ദേശിക്കുന്നതെങ്കിലും മറുപടി ഒരു സമാധാനം തന്നെ. പിന്നെ ഇതൊരു പതിവായി. നേരം വെളുക്കുന്നു, ഉച്ചക്ക് ഞാന്‍ എണീക്കുന്നു. അപ്ലൈയോട് അപ്ലൈ. എന്തെങ്കിലും കഴിക്കുന്നു, ഇരുട്ടുന്നു, ഉറങ്ങുന്നു. അങ്ങനെ ഇവടെ രണ്ടു മാസം തള്ളി നീക്കി, അവസാനം പാസ്പോര്‍ട്ടും അല്ലറ ചില്ലറ നൂലാ മാലകളുമായി വീണ്ടും ഞാന്‍ നാട്ടിലേക്ക്.

നാടിനു തുല്യം നാട് മാത്രം. ഹോ എന്തൊക്കെ ആയാലും വീട്ടിലെ സുഖം ഒന്ന് വേറെ തന്നെ. നേരത്തിനു ഭക്ഷണം ഉറക്കം കറക്കം. വീടിനോട് പ്രത്യേക വാത്സല്യം ഉള്ള ഞാന്‍ പിന്നെ അവിടെ തന്നെ അങ്ങ് കൂടി. നീണ്ട മൂന്നു മാസം, തിന്നു കൊഴുത്തു ഒരു ഒന്നൊന്നര വെകേഷന് ആഘോഷിച്ചു.  അതിന്റിടക്ക് എന്റെ പണികള്‍ ഒക്കെ ചെയ്തു തീര്‍ത്തു. അങ്ങനെ ഇരിക്കെ വീണ്ടും ചിന്ത, ഇങ്ങനൊക്കെ നടന്നാ മതിയോ? ഒരു ജോലിയൊക്കെ വേണ്ടേ?

അങ്ങനെ വീണ്ടും ബാന്‍ഗ്ലൂര്‍. ഇന്നിപ്പോ ഇവിടെ വന്നിട്ട് മൂന്ന് ആഴ്ച്ച പിന്നിടുമ്പോള്‍ പതിവിലും വിപരീതമായി ഒന്നും കാണാന്‍ കഴിഞ്ഞില്ല, നേരം വെളുക്കുന്നു.ഉച്ചയാകുന്നു . ഞാന്‍ എണീക്കുന്നു, അപ്ലൈയോട് അപ്ലൈ. വീണ്ടും ഇന്റര്‍വ്യൂ കോളിനായി ഇന്‍ബോക്സ്‌ വെമ്പല്‍ കൊള്ളുന്നു. ഇതിനിടയില്‍ ആരെയൊക്കെയോ (നേരില്‍ പരിചയം ഉള്ളവരെയും ഇല്ലാത്തവരെയും ) വിളിച്ചു സഹായഭ്യര്‍ത്ഥന നടത്തി ഇടെങ്ങേര്‍ ആക്കുന്നു. അങ്ങനെ ഒന്നു മനസിലായി. ബാന്ഗ്ലൂര്‍ പഴയ ബാന്‍ഗ്ലൂര്‍ തന്നെ. പക്ഷെ ഞാന്‍ പഴയ ഞാന്‍ അല്ല. കൊറച്ചു നന്നായി. ഇപ്പൊ ജോലി നോക്കുന്നതിനിടയില്‍ വല്ലതും ഒക്കെ പടിക്കുന്നും ഉണ്ട്, കോഴ്സ് ഒന്നുഅല്ലാട്ട, സെല്‍ഫ് സ്റ്റഡി. ഞാന്‍ ആരാ മോന്‍? വല്ല ഇന്റര്‍വ്യൂ ചാന്‍സ് മെയില്‍ ആയിട്ടോ കോള്‍ ആയിട്ടോ വരും എന്ന പ്രതീക്ഷയോടെ, എങ്ങനെ എങ്കിലും സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയി തന്നെ ജോലി കിട്ടും എന്ന പ്രതീക്ഷയോടെ ഞാന്‍ ആകാശത്ത് നക്ഷത്രോം എണ്ണി നടക്കുന്നു. ജോലിയെ ഇല്ലാതുള്ളൂ പ്രതീക്ഷകള്‍ ഒരുപാട് ഉണ്ട്. എല്ലാതിനും അതിന്റെതായ സമയം ഉണ്ട്. അല്ലെ ദാസാ?

Comments

Post a Comment

Popular posts from this blog

വേനല്‍മഴ

ഓര്‍മ്മകള്‍