ഇന്ത്യ ഭരിക്കുന്ന അമ്മച്ചിമാര്‍!
ഇന്ന് ഇന്ത്യയുടെ മേല്‍നോട്ടം മൊത്തം കൊറേ അമ്മചിമ്മാര് ഏറ്റെടുത്തിരിക്കയാണ്. എല്ലാവരും
തെക്കും വടക്കും കിഴക്കുമായി പടര്‍ന്നു കിടക്കയാണ്. ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍ ഇന്ത്യയുടെ കടിഞ്ഞാണ്‍ ഒരു വിദേശി അമ്മച്ചിയുടെ കയ്യിലാണെന്നതാണ്. ആളെ പറ്റി ഇനി മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതെന്നേ മ്മടെ സോണിയ ഗാന്ധി. തള്ളയുടെ സര്‍ക്കാര്‍ എന്ന് ഭരണത്തില്‍ കേറിയോ അന്ന് തുടങ്ങിയതാണ് ജനങ്ങടെ ദുരിതം. പാവപ്പെട്ടവന്റെ കഞ്ഞിയില്‍ പാറ്റയിട്ടും ഓരോര്ത്തര്ടെ കഞ്ഞികുടി മുട്ടിച്ചും പോക്കറ്റടിച്ചും തള്ളയും പിള്ളേരും സുഖമായി വിലസുന്നു. അമ്മച്ചീടെ വളരെ അടുത്ത ചങ്ങായിയ നമ്മടെ അപ്രധാനമന്ത്രി മന്മോഹനിക്ക. അങ്ങേര്‍ക്ക് ഇവിടെ ഒരു പ്രാധാന്യവും ഇല്ലല്ലോ. പുള്ളി താടിയും നീട്ടി തലേക്കെട്ടും കെട്ടി മൌലിയാരെ പോലെ നടന്നോളും. സോണിയാമ്മ എന്ത് പറയുന്നോ അതതേപടി "ശരി മൊതലാളി" എന്നും പറഞ്ഞു ചെയ്തോളും. വലിയ എകണോമി ബിരുദം ഒക്കെ നേടിയ ആളാ... പറഞ്ഞിട്ടെന്താ കാര്യം? മമ്മിയെ ധിക്കരിക്കാന്‍ പറ്റോ?? മമ്മി ആടാന്‍ പറഞ്ഞാ ആടണം പാടാന്‍ പറഞ്ഞാ പാടണം.. ഒരു പക്ഷെ സോണിയാമ്മ ഇക്കാന്റെ ബുദ്ധി ഉപയോയ്ച്ച് ആയിരിക്കും ജനങ്ങളെ കൊള്ള അടിക്കുന്നത്. എന്തായാലും അമ്മച്ചി പുള്ളിയോട് വാ തുറക്കരുത് എന്ന കര്‍ശനമായി താക്കീത് ചെയ്തിട്ടുണ്ട്. അതങ്ങേര്‍ അപ്പടി അനുസരിക്കുന്നുമുണ്ട്.. സംശയം അതല്ല, മൂപ്പര് ഭക്ഷണം കഴിക്കാന്‍ വാ തുറക്കോന്ന..അയാള്‍ അവിടെ കിടക്കട്ടെ...ഇറ്റാലിയന്‍ അമ്മച്ചീടെ സ്വാധീനം കൊണ്ടാകണം നമ്മടെ അറബിക്കടലില്‍ പോയ പാവം മുക്കുവനെ വെടിവെച്ചു കൊന്ന കപ്പിത്താന്മാര്‍ ജയിലില്‍ സുഖവാസം അനുഭവിക്കുന്നെ. കേരളത്തില്‍ ആയോണ്ട് യെവന്മാര്‍ ജയിലിലെങ്കിലും ആയി. എന്തൊക്കെ ആയാലും ജനദ്രോഹ പ്രമേയങ്ങള്‍ക്ക് യാതൊരു കുറവുമില്ല. അടുത്ത ഭരണം എങ്കിലും അമ്മച്ചീടെ കയ്യില്‍ നിന്നും ഊരിപ്പോരണെ എന്നാത്മാര്‍തമായി പ്രാര്‍ത്ഥിക്കുകയല്ലാതെ നിര്‍വാഹമില്ല.
ഇറ്റലിയിലെ അമ്മ പ്രത്യക്ഷമായും പരോക്ഷമായും കളിക്കുമ്പോ അധികമാരും ശ്രദ്ധിക്കപ്പെടാതെ അങ്ങ് തലപ്പത്ത് വേറൊരു അമ്മ വാഴുന്നുണ്ട്. പേര് വലിയ പ്രതിഭ പട്ടേല്‍ എന്നൊക്കെ ആണെങ്കിലും ഇതുവരെ പ്രതിഭ തെളിയിച്ചതായി അറിവില്ല. പുള്ളിക്കാരിക്ക് എന്തായാലും ബീമാനം പറപ്പിക്കലും ബീമാനത്തില്‍ പറക്കലും ഭയങ്കര ഹരാ... ഒന്നോ രണ്ടോ തവണയെങ്ങാന്‍ ഏതൊക്കെയോ യുദ്ധവിമാനത്തില്‍ ഒക്കെ കേറിയ ആള! ഈ അമ്മയെ പറ്റി അധികമൊന്നും വാര്‍ത്തകളില്‍ കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ തന്നെ വല്ല ടൂറും പോയ കഥ ആയിരിക്കും. അമ്മച്ചി ജനങ്ങളെ കാശും കട്ട് മുടിച്ചു കണ്ട നാട്ടിലൊക്കെ കറങ്ങിത്തിരിഞ്ഞ് കണ്ട പ്രസിഡന്റിനേം മന്ത്രീനേം രാജാവിനേം ഒക്കെ കണ്ടു നടക്കാ. ജനങ്ങള്‍ക്ക് വല്ല ഉപകാരം ഉള്ള നടപടി വല്ലതും ഉണ്ടോ? എവടെ.? ഇയാള്‍ നമ്മടെ മന്മോഹനിക്കേടെ പെങ്ങള്‍ ആണെന്നെ സ്വഭാവം കണ്ടാ പറയൂ..എന്തായാലും പുള്ളിക്കാരി കുറേ സ്ഥലങ്ങള്‍ കണ്ടെങ്കിലും തന്റെ രാഷ്‌ട്രപതി സ്ഥാനം നൈസ് ആയിട്ട് എന്ജോയ് ചെയ്തു. ഇതിലും ഭേദം ഇന്ത്യക്ക് രാഷ്ട്രപതി ഇല്ലാത്തതാ..
സോണിയാമ്മെടെ കൂടെ കുറച്ചുനാള്‍ കേന്ദ്രഭരണം എന്ജോയ് ചെയ്തു ഇപ്പൊ ബംഗാളിലേക്ക് തന്നെ മടങ്ങിയ ഒരു പുലിയാണ് ആര്? എന്താ സംശയം .. മമത ബാനെര്‍ജി.. പുലീന്നൊക്കെ പറഞ്ഞ് ഓവറാക്കിയാ വായിക്കുന്നോര്‍ എന്നെ തെറി പറയും. സത്യത്തില്‍ "വെടികൊണ്ട പന്നി!" അതാണ് പഷ്ട് വിശേഷണം. ആ മോന്ത കണ്ടാല്‍ അങ്ങനേ തോന്നൂ. ആള്‍ കുറച്ച് നാള്‍ നമ്മടെ റെയില്‍വേന്റെ മന്ത്രിയൊക്കെ ആയി. എന്നിട്ടോ .. പണ്ട് ലാലു അമ്മാവന്‍ അങ്ങേയറ്റം ലാഭത്തിലാക്കിയ റെയില്‍വേയെ കൊറേ മെട്രോ എക്സ്പ്രസ്സ് കൊണ്ട് വന്നും,നോണ്‍ സ്റ്റോപ്പ് ദുരന്ടോ എക്സ്പ്രസ്സുകള്‍ കൊണ്ട് വന്നും എന്തെക്കെയോ ആക്കാന്‍ നോക്കി.പാവപ്പെട്ടവന്‍ പാസഞ്ചര്‍ ട്രെയിനും സ്വപ്നം കണ്ടു മേലോട്ട് നോക്കിയിരിക്കുമ്പോ അതാ പ്രതിഭാജി പെരക്കുട്ട്യോളെയും കൊണ്ട് ബീമാനത്തില്‍ ടൂര്‍ പോണൂ. എന്നിട്ടവസാനം മമതാജി റെയില്‍വേയെ നഷ്ടത്തില്‍ കൊണ്ടെത്തിച്ചു. അതെങ്കിലും സാധിച്ചല്ലോ. ദീദീടെ കഴിവ് അപാരം തന്നെ. അവസാനം പുതിയ മന്ത്രി വന്നു ചാര്‍ജ് വരെ കൂട്ടേണ്ട അവസ്ഥയില്‍ എത്തിച്ചു. വീണ്ടും പാവപ്പെട്ടവന്‍ വാരിക്കുഴിയില്‍. കഴിഞ്ഞോ?? പിറ്റേ ദിവസം തന്നെ റെയില്‍വേ മന്ത്രിയോട് ഒരൊറ്റ ഡയലോഗ്, "നീ പോ മോനെ ദിനേശാ.. നിനക്ക് പറ്റിയ പണി അല്ല ഇത്." കേട്ടപാതി കേക്കാത്തപാതി ദിനേശപ്പണിക്കാര്‍ പണിയും മതിയാക്കി കാശിക്ക് പോയി. ദീദീടെ പവറേ! മുഖം കണ്ടാല്‍ ചൈനെന്നോ ജപ്പാന്‍ന്നോ മറ്റോ വന്ന കുങ്ങ്ഫുക്കാരി ആണെന്ന് തോന്നും. റെയില്‍വേ പണി നിര്‍ത്തി ദീദി ബംഗാളിന്റെ മുഖ്യമന്ത്രിസ്ഥാനത്തെത്തി. തീര്‍ന്നോ? ഏയ്.. തനിക്കെതിരെ കാര്‍ട്ടൂണ്‍ വരച്ച കാര്ടൂനിസ്ടിന് കിട്ടിയില്ലേ എട്ടിന്റെ പണി. ഇപ്പൊ ദുരിതം തല്‍കാലം ബംഗാളികള്‍ക്ക് മാത്രമാണല്ലോ എന്നോരാശ്വാസം! ഈയിടെ താനിയ എന്ന പൊളിറ്റിക്കല്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിനിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ചൂളിപ്പോയപ്പോള്‍ ദീദി കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ കണ്ടാല്‍ തന്നെ പുള്ളിക്കാരീടെ ബി.പി എത്രയാണെന്ന് ഊഹിക്കാവുന്നതെ ഉള്ളൂ. കൂടുതല്‍ വല്ലതും അറിയണമെങ്കില്‍ ഇവിടെ പണിക്ക് വരുന്ന ബംഗാളിയോട് ചോതിക്കേണ്ടി വരും.മിക്കവാറും ദീദീ എന്ന പേര് മാറ്റി ഭീതി എന്നാക്കേണ്ടി വരും.....
Next...തൊട്ടാല്‍ പൊള്ളും.. അത്രയ്ക്ക് ചെലവാ. ചെലപ്പോ പുള്ളിക്കാരീടെ പേര് പറയാന്‍ തന്നെ
കാഷ് കൊടുക്കേണ്ടി വരും. അതാണ് നമ്മുടെ 7 സ്റ്റാര്‍ അമ്മച്ചി മായാവതി. 7സ്റ്റാര്‍ മതിയാകോ എന്നാണെന്റെ സംശയം. ആളൊരു മായാവി തന്നെ. കണ്ണടച്ച് തുറക്കും മുമ്പേ സ്ഥാനമാനങ്ങളും ഇട്ടു മൂടാന്‍ മാത്രം പണവും. ബെഹെന്‍ജി പണ്ടേ ഭയങ്കര ബ്രില്യന്റ് ആയിരുന്നു. അതോണ്ടല്ലേ കണ്ടമാനം ഡിഗ്രികള്‍ എടുത്തു കൂട്ടിയത്. അതോണ്ട് ആള്‍കാര്‍ക്ക് ഒരു മതിപ്പോക്കെ തോന്നുഅല്ലോ. പഠിച്ചതാ, യോഗ്യ ആണെന്നൊക്കെ. ഹാ പറഞ്ഞിട്ടും കാര്യമില്ല. ഇവിടെ പടിപ്പൊന്നും നാട് ഭരിക്കാന്‍ ഒരു യോഗ്യതയേ അല്ല. 2010ല്‍ അമ്മച്ചിയുടെ ബര്‍ത്ത്ഡേയ്ക്ക് വേണ്ടി 7000 കോടി രൂപയോളം ചെലവായി. എന്താലെ? അതിന്റെ ആയിരത്തില്‍ ഒരു ഭാഗം ഉണ്ടായിരുന്നെങ്കില്‍ എന്റെ എല്ലാ പ്രശ്നവും തീര്‍ന്നേനെ. അല്ലാ പിന്നെ! ബഹന്‍ജിക്ക് എന്നും weakness പണം തന്നെ. ഏതാണ്ടാരോ പറഞ്ഞ പോലെ, "പെണ്ണിന് എന്നും കാമുകന്‍ പണം തന്നെ!" അതോണ്ട് ബഹന്‍ജി കല്യാണം കഴിക്കാന്‍ തന്നെ മറന്നു പോയി പാവം. അയ്യോ പാവം എന്ന് പറഞ്ഞാല്‍ പാപം ആയിപ്പോകും. she is very very rich.. സ്വത്ത് കേസുകള്‍ തരം പോലെ വന്നു പോയെന്കിലെന്താ? കേന്ദ്ര ഗവണ്മെന്റ് തന്നെ വാങ്ങിക്കാനുള്ള സ്വാധീനം ബഹന്‍ജിക്കുണ്ട്. അതൊണ്ട് സുപ്രീം കോടതിയില്‍ പോകേണ്ടെന്നു കേന്ദ്രം..!! നമ്മളിവിടെ വാങ്ങിയ ചെരിപ്പ് ഒരു കൊല്ലം എത്തിക്കാന്‍ നോക്കുമ്പോ അമ്മച്ചി ചെരിപ്പ് വാങ്ങിക്കാന്‍ ബീമാനം അയച്ചുന്ന് വിക്കിലീക്സ്. എന്തായാലും സ്വന്തം പ്രതിമ ഉണ്ടാക്കിയ ആദ്യത്തെ വനിതാ നേതാവ് ബഹന്‍ജി തന്നെ ആയിരിക്കും.അമ്മച്ചിക്ക് സ്തോത്രം. ഇനിയും പറയാന്‍ മാത്രം ധനികന്‍ അല്ല ഞാന്‍.
"തമിഴ്നാട്ടില്‍ ആരാണ് അമ്മ? ഓ തലൈവി ജയലളിത.. തന്നെ തന്നെ" സുപരിചിതമായ ഡയലോഗ്. തലൈവി ഒരു പുലിയാ. വെറും പുലിയല്ല ഒരു സിന്ഗം. ആളെ കടിച്ചു കീറുന്ന സിംഹം. അമ്മച്ചിയെ എല്ലാര്ക്കും പേടിയാ. ചുമ്മാതല്ല. തലൈവിയെ കണ്ടാ തന്നെ പേടിയാകും. എന്തൊരു സൈസാ.. ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട അരി മുഴുവന്‍ തള്ള തിന്നത് പോലെയല്ലേ കോലം. അമ്മേടെ വികൃതി നേരിട്ട് അറിയാന്‍ പറ്റിയത് എന്തോ ഒരു സുകൃതം. ഒരിക്കല്‍ ഒരു യാത്രവേളയില്‍ തമിഴ്നാട്ടില്‍ പഠിക്കുന്ന ഒരാളെ പരിചയപ്പെട്ടു. പാവത്തിന്റെ കഷ്ടപ്പാട് കേട്ടപ്പോ കേരളം ദൈവത്തിന്റെ നാട് തന്നെയെന്നു ആണയിട്ടു പറഞ്ഞു. അവിടെ പന്ത്രണ്ട് മണിക്കൂര്‍ കറന്റ് കട്ടാത്രേ ഡെയിലി. നമ്മളിവിടെ രണ്ടു മണിക്കൂര്‍ കറന്റ് പോയ സമരം ചെയ്യും. അവിടെ അത് ചെയ്താ തള്ളേടെ ഗുണ്ടകള്‍ അവര്‍ക്കിട്ടു പണിയും. ഏറ്റവും രസമുള്ള ഭാഗം എന്താണെന്നാ ഏതോ ഒരു ദിവസം മുഴുവന്‍ കറന്റ് ഉണ്ടായത്രേ. വല്ല ഊഹവും.. ഹാ അമ്മച്ചീടെ പിറന്നാള്‍ ദിനം..! അമ്മക്ക് സമം അമ്മ തന്നെ! അമ്മച്ചീടെ ക്രൂരതകള്‍ തമിഴര്‍ മാത്രമല്ല നമ്മള്‍ പാവം മലയാളികളും
അനുഭവിക്കേണ്ടി വരുന്നത് ക്ലേശകരം തന്നെ. സ്വന്തം നാട്ടാരോടില്ലാത്ത കൂര്‍ മ്മളോട് കാണിക്കോ തള്ള. ?? പ്രതിപക്ഷത്ത് കുറെ എണ്ണം തള്ളേടെ ചെലവില്‍ ആണത്രേ ജീവിച്ചു പോണേ. ഓരോ അവസ്ഥ.!! അമ്മച്ചീടെ കാട്ടിക്കൂട്ടലും ഹോള്‍ഡും നമ്മള്‍ മലയാളികള്‍ക്ക് സുപരിചിതമായതോണ്ട് കൂടുതല്‍ വിവരിക്കുന്നില്ല..തള്ളേ കൊള്ളാം...
5 തള്ളച്ചിമാര്‍ ചേര്‍ന്ന് ഇന്ത്യക്ക് ഇത്രേം ഉപകാരം ചെയ്തെങ്കില്‍ ഇനിയും ഇത് പോലുള്ള ഓരോരുത്തി വന്നാലുള്ള അവസ്ഥ എന്തായിരിക്കും. അണ്‍സഹിക്കബിള്‍!! അല്ലാണ്ടെന്താ
പറയാ... എന്നിട്ടും സ്ത്രീ സമത്വം, 50-50 സംവരണം, സ്ത്രീ നേതാവ്, ഭരണം എന്നും പറഞ്ഞോണ്ട്
വരുന്നവര്‍ക്ക് _/\_ നമോവാകം..!! പടച്ചോനേ കാത്തോളീ..........
PS: ചേര്‍ക്കാന്‍ മറന്ന അമ്മമാരോ.. അമ്മചിമാരുടെ തോന്ന്യാസങ്ങളോ.. എതിര്‍പ്പുകളോ ഉണ്ടെങ്കി താഴെ കമെന്റ്റ് ബോക്സില്‍ അറിയിക്കുക.





Dear haroon,
ReplyDeletekeep writing...double like for this...
ammachimar iniyum unde...dharalam...even at mesce.
Colourfade... Aaaro pani thannittundennu thonnunnallo... hehe...
DeleteYep... We have an Italian Authority ruling here. That's why the churches n govt came 4 the help for the Italians who killed our fishermen. Crazy World...!!!
ReplyDelete