ചുവക്കുന്ന ഭൂമി
മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നു പോയ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കുക എന്നത് സ്വപ്നങ്ങളില്‍ പോലും സാധ്യമാകാത്ത കാലം. ഇന്നീ ഭൂമി നാളെ ചന്ദ്രനില്‍ നിന്നോ ശൂന്യാകാശത്ത് നിന്നോ നോക്കിയാല്‍ ഒരുപക്ഷെ ഇപ്പോള്‍ കാണുന്നത് പോലെയുള്ള സമുദ്രത്തിന്റെ നീലിമ നിറഞ്ഞ ഗോളമായി ആയിരിക്കില്ല കാഴ്ചയില്‍ പതിയുക. പകരം ചുവപ്പായിരിക്കും. അത് വിപ്ലവത്തിന്റെ ചുവപ്പല്ല. മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന മനുഷ്യന്‍ എന്നറിയപ്പെടുന്ന ജീവികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി തമ്മില്‍ തല്ലിയും കൊന്നും കൊലവിളിച്ചും വാര്‍ന്നൊലിച്ച രക്തം കൊണ്ട് ചുവന്നതാണ്. അതെ എല്ലാം അവസാനിപ്പിക്കാനുള്ള ചുവപ്പ്.. അന്ത്യം കുറിക്കുന്ന ചുവപ്പ്.. ഭൂമി ചുവക്കുന്നു....

ശുഭാപ്തിവിശ്വാസിയാകൂ...
ReplyDeleteശുഭാപ്തിവിശ്വാസം ഉണ്ട് സഹോദര. ഈ വ്യവസ്ഥകളും വ്യവസ്ഥിതികളും എന്നും ഇങ്ങനെ തുടര്‍ന്ന് കൊണ്ടിരിക്കും എന്നത് ഒരു വസ്തവമല്ലേ?
Deleteചുവപ്പ് കാണുമ്പോൾ വിറളിപിടിക്കുന്നവരുടെ കാലമാണിത്.
ReplyDeleteതുടര്‍ന്നും ഈ വഴിയിലൂടെ സഞ്ചരിക്കുക. :)
ReplyDelete