Posts

തിരിച്ചു വരവ്

Image
വർഷങ്ങൾക്ക് ദിവസങ്ങളുടെ ആയുസ്സും ദിവസങ്ങൾക്ക് മണിക്കൂറുകളുടെ ആയുസ്സും മാത്രം ആയി മാറിയ ഈ കാലത്ത് നീണ്ട 6 വര്ഷം ഈ ബ്ലോഗ് മൗനിയായി എന്നത് അവിശ്വസിനീയം. ഓർമകൾക്ക് തിരി കൊളുത്തിയ പോലെ ഒരു കൊള്ളിയാൻ മനസ്സിൽ മിന്നിയപ്പോ തോന്നി എന്റെ ഒരു പഴയ ബ്ലോഗ് ഉറങ്ങി കിടപ്പുണ്ടല്ലോ എന്ന്. തുറന്നിട്ട് തന്നെ കാലം കുറെ ആയി. ചെറുപ്പത്തിന്റെ തിളപ്പിൽ എന്തൊക്കെ ആക്കണം എന്ന് കരുതി തുടങ്ങിയതാണ്. അപക്വതയില് നിന്നും പ്കവതയിലേക്കുള്ള പ്രയാണത്തിൽ എവിടെയോ വാക്കുകൾ ഇടറി. അക്ഷരങ്ങൾ നിശ്ചലമായി. ഇന്നീ പുസ്തകം തുറന്നപ്പോൾ എന്തെങ്കിലും ഒക്കെ കുറിക്കാതെ അടക്കാൻ തോന്നിയില്ല. ഒരു പക്ഷെ സമരത്തിൽ ആയിരുന്ന അക്ഷരങ്ങളുടെ തിരിച്ചു വരവ് ആയിക്കൂടായ്കയില്ല. എന്തെങ്കിലും ഒക്കെ എഴുതാൻ വിചാരിച്ചാ ഒന്നും മനസ്സിൽ വരുന്നില്ല.എന്നിരുന്നാലും നിങ്ങൾ ഇത് വായിക്കുക ആണെങ്കില് നിങ്ങൾക്ക് സർവ്വ നന്മകളും നേരുന്നു. 

ജോലി ഇല്ലാത്തവന്റെ ചേതോവികാരം

Image
കഷ്ടപ്പെട്ട് കുറെ ദുരിതങ്ങള്‍ താണ്ടി ബി,ടെക് പാസ്സായി. കുറച്ചു സപ്പ്ളികള്‍ അടിച്ചും രണ്ടു മൂന്നെണ്ണം റീ വാലുവേഷന്‍ കൊടുത്തും. അങ്ങനെ കുറച്ച് വൈകി ആണെങ്കിലും ബി,ടെക് കിട്ടി. അതും നമ്മടെ കാലിക്കറ്റ്‌ യുനിവേര്സിടിയില്‍ നിന്ന്‍ അങ്ങനെ ഇരിക്കെ കോഴ്സ് ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോള ഒരു പൂതി. ജോലിയൊക്കെ എടുക്കെണ്ടേ. ഇങ്ങനെ വീട്ടില്‍ തന്നെ കുത്തി ഇരുന്നാ മതിയോന്ന്‍. അപ്പോള ഞാനും രണ്ടു ചങ്ങായ്മാരും കൂടി ബാന്ഗ്ലൂര്‍ക്ക് വണ്ടി കേറിയത്‌. താല്‍കാലിക ട്രിപ്പ്‌ ആയിരുന്നു. ഒരു ഫീസിബിലിടി സ്റ്റഡി എന്നൊക്കെ വേണെങ്കില്‍ സായിപ്പിന്റെ ഭാഷേല്‍ പറയാം. ഒരു വിശകലനം. എന്താണ് അവസ്ഥ എന്നറിയാന്‍. ഇവടെ വന്ന് ആദ്യ ദിവസം തന്നെ നമ്മള്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ നിരന്നു കിടക്കുന്ന ഇലക്ട്രോണിക്സ് സിറ്റിയിലേക്കാ പോയത്. അവിടെ വെച്ച് നമ്മള്‍ നമ്മുടെ കൂട്ടുകാരെ ഒക്കെ കണ്ട് ഒഫീഷ്യല്‍ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസില്ലാക്കി. ഓഹ്! എന്തായിരുന്നു ഒരു സമാധാനം അവര്‍ പറഞ്ഞത് കേട്ടപ്പോ. "നിങ്ങള്‍ പേടിക്കേണ്ട ഇവടെ ജോലി കിട്ടാന്‍ പണി ഒന്നുമില്ല. ഞങ്ങള്‍ ഡിപ്ലോമ ചെയ്തവരാ എഞ്ചിനീയര്‍മാര്‍ക്ക് ഞങ്ങളെക്കാള്‍ എളുപ്പത്തില്‍ ജോലി കി...

ഇന്ത്യ ഭരിക്കുന്ന അമ്മച്ചിമാര്‍!

Image
ഇന്ന് ഇന്ത്യയുടെ മേല്‍നോട്ടം മൊത്തം കൊറേ അമ്മചിമ്മാര് ഏറ്റെടുത്തിരിക്കയാണ്. എല്ലാവരും തെക്കും വടക്കും കിഴക്കുമായി പടര്‍ന്നു കിടക്കയാണ്. ഏറ്റവും വലിയ വിരോധാഭാസം എന്തെന്നാല്‍ ഇന്ത്യയുടെ കടിഞ്ഞാണ്‍ ഒരു വിദേശി അമ്മച്ചിയുടെ കയ്യിലാണെന്നതാണ്. ആളെ പറ്റി ഇനി മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതെന്നേ മ്മടെ സോണിയ ഗാന്ധി. തള്ളയുടെ സര്‍ക്കാര്‍ എന്ന് ഭരണത്തില്‍ കേറിയോ അന്ന് തുടങ്ങിയതാണ് ജനങ്ങടെ ദുരിതം. പാവപ്പെട്ടവന്റെ കഞ്ഞിയില്‍ പാറ്റയിട്ടും ഓരോര്ത്തര്ടെ കഞ്ഞികുടി മുട്ടിച്ചും പോക്കറ്റടിച്ചും തള്ളയും പിള്ളേരും സുഖമായി വിലസുന്നു. അമ്മച്ചീടെ വളരെ അടുത്ത ചങ്ങായിയ നമ്മടെ അപ്രധാനമന്ത്രി മന്മോഹനിക്ക. അങ്ങേര്‍ക്ക്‌ ഇവിടെ ഒരു പ്രാധാന്യവും ഇല്ലല്ലോ. പുള്ളി താടിയും നീട്ടി തലേക്കെട്ടും കെട്ടി മൌലിയാരെ പോലെ നടന്നോളും. സോണിയാമ്മ എന്ത് പറയുന്നോ അതതേപടി "ശരി മൊതലാളി" എന്നും പറഞ്ഞു ചെയ്തോളും. വലിയ എകണോമി ബിരുദം ഒക്കെ നേടിയ ആളാ... പറഞ്ഞിട്ടെന്താ കാര്യം? മമ്മിയെ ധിക്കരിക്കാന്‍ പറ്റോ?? മമ്മി ആടാന്‍ പറഞ്ഞാ ആടണം പാടാന്‍ പറഞ്ഞാ പാടണം.. ഒരു പക്ഷെ സോണിയാമ്മ ഇക്ക...

ചുവക്കുന്ന ഭൂമി

Image
മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നു പോയ ഭൂമിയില്‍ സമാധാനത്തോടെ ജീവിക്കുക എന്നത് സ്വപ്നങ്ങളില്‍ പോലും സാധ്യമാകാത്ത കാലം. ഇന്നീ ഭൂമി നാളെ ചന്ദ്രനില്‍ നിന്നോ ശൂന്യാകാശത്ത് നിന്നോ നോക്കിയാല്‍ ഒരുപക്ഷെ ഇപ്പോള്‍ കാണുന്നത് പോലെയുള്ള സമുദ്രത്തിന്റെ നീലിമ നിറഞ്ഞ ഗോളമായി ആയിരിക്കില്ല കാഴ്ചയില്‍ പതിയുക. പകരം ചുവപ്പായിരിക്കും. അത് വിപ്ലവത്തിന്റെ ചുവപ്പല്ല. മൃഗങ്ങളെ പോലും ലജ്ജിപ്പിക്കുന്ന മനുഷ്യന്‍ എന്നറിയപ്പെടുന്ന ജീവികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി തമ്മില്‍ തല്ലിയും കൊന്നും കൊലവിളിച്ചും വാര്‍ന്നൊലിച്ച രക്തം കൊണ്ട് ചുവന്നതാണ്. അതെ എല്ലാം അവസാനിപ്പിക്കാനുള്ള ചുവപ്പ്.. അന്ത്യം കുറിക്കുന്ന ചുവപ്പ്.. ഭൂമി ചുവക്കുന്നു....

വേനല്‍മഴ

Image
ഇന്നീ വേനല്‍മഴ ഞാന്‍ നനഞ്ഞപ്പോള്‍ ഒലിച്ചു പോയത്‌ എന്റെ മനസ്സിലെ അഴുക്കായിരുന്നു ഇനിയൊരു മഴ ഉണ്ടാകുന്നത് വരെ ഞാന്‍ വീണ്ടും അഴുകും അന്ന് പെയ്യുന്ന മഴ നനയാന്‍ എന്റെ ജന്മമുണ്ടാകുമോ? ഒരുപക്ഷെ ഈ വേനലിന്റെ തീക്കനലില്‍ ഞാന്‍ ഉരുകിത്തീരും!!

പ്രണയിനി

Image
എന്നില്‍ പൂത്ത പ്രണയപുഷ്പമേ... നിന്‍ തണ്ടുകള്‍ നീണ്ട് എന്റെ ഹൃദയത്തിലേക്ക്‌ വേരുകളായി ആഴ്ന്നിറങ്ങിയിരിക്കുന്നു. നിന്നെ ഒരു നോക്ക് കാണുന്നത് കാഴ്ചക്ക്‌ നിറക്കൂട്ടും, മനസ്സിന് കുളിരുമാണ്. പേമാരിക്കോ കൊടുങ്കാറ്റിനോ വെയിലിനോ പിഴുതു മാറ്റാനാകില്ല നിന്നെ എന്‍ പുഷ്പമേ... എന്തെന്നാല്‍ നീ ആഴ്ന്നിറക്കിയ വേരുകള്‍ ഇന്ന് എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എന്ത് തന്നെ വന്നാലും എന്റെ ഹൃദയം നിനക്കായ്‌ കവചം സൃഷ്ടിക്കും. എന്റെ ഓരോ മിടിപ്പും നിനക്കുള്ളതാണ്. ഒരിക്കലും വടാന്‍ അനുവദിക്കാതെ ഹൃദയത്തിന്റെ ഉള്ളറകളില്‍ ശുചീകരിച്ച രക്തം എന്നേക്കും നിനക്ക് നല്‍കിക്കൊണ്ട്.. നീ വാടുന്ന ദിനം എന്റെ ഹൃദയസ്പന്ദനം നിലക്കുന്ന നാളായിരിക്കും... 

ഓര്‍മ്മകള്‍

Image
ഓര്‍മ്മകള്‍ മരിക്കുന്നില്ല. ദിനരാത്രങ്ങള്‍ എത്ര കയിഞ്ഞാലും നമുക്ക് എന്നും കൂട്ടായി ഓര്‍മ്മകള്‍ ഉണ്ടാകും. വേറെ ആരും കൂട്ടിനില്ലെങ്കിലും. ചിലപ്പോഴൊക്കെ തോന്നും ഈ ഓര്‍മ്മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നതെന്ന്. മധുരമാം ഓര്‍മ്മകള്‍ സ്മരിക്കുമ്പോള്‍ അവയുടെ മധുരം വീണ്ടും വീണ്ടും ആസ്വദിക്കാനുള്ള വെമ്പല്‍. നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകള്‍ സ്മരിക്കുമ്പോള്‍ മനസ്സിനുണ്ടാകുന്ന നീറ്റല്‍ ചിലപ്പോഴൊക്കെ  ഒരു സുഖമാണ്. ഒന്നുകില്‍ അതൊന്നും ഒഴിഞ്ഞൊരു ജീവിതം ഇല്ലെന്ന തിരിച്ചറിവാകം, അല്ലെങ്കില്‍ നഷ്ടബോധം ഉണ്ടാക്കിയ പലതും വീണ്ടെടുക്കണോ അതിനേക്കാള്‍ മേന്മയേറിയത്  നേടാനോ ഉള്ള ദുരാഗ്രഹമാകാം. ചില നേരങ്ങളില്‍ ഈ ഓര്‍മ്മകള്‍ നീറിയ മനസ്സിന്റെ ഉണങ്ങാത്ത മുറിവുകളില്‍ വീണ്ടും വീണ്ടും ആഴത്തില്‍ കീറാറണ്ട് . പക്ഷെ ഓര്‍മ്മകളെ വിസ്മരിക്കാന്‍ എനിക്കാകില്ല. ഇവയാണ് പലപ്പോഴും ഏകാന്തത അലസോരപ്പെടുത്തിയ നിമിഷങ്ങളില്‍ എനിക്ക് താങ്ങും തണലുമായത്. അതിചിത്തം അനുഭവിക്കുന്ന ജീവിത വേളകളില്‍ കണ്ണീരിന്റെ നനവ് കവിളില്‍ പടര്‍ത്താനും, അഴലുകള്‍ വേട്ടയാടുന്ന മൂകവേളകളില്‍ പുഞ്ചിരി വിടര്‍ത്താനും ഓര്‍മ്മകള്‍ തന്‍ മാന്ത്രികസ...