എന്നില്‍ പൂത്ത പ്രണയപുഷ്പമേ... നിന്‍ തണ്ടുകള്‍ നീണ്ട് എന്റെ ഹൃദയത്തിലേക്ക് വേരുകളായി ആഴ്ന്നിറങ്ങിയിരിക്കുന്നു. നിന്നെ ഒരു നോക്ക് കാണുന്നത് കാഴ്ചക്ക് നിറക്കൂട്ടും, മനസ്സിന് കുളിരുമാണ്. പേമാരിക്കോ കൊടുങ്കാറ്റിനോ വെയിലിനോ പിഴുതു മാറ്റാനാകില്ല നിന്നെ എന്‍ പുഷ്പമേ... എന്തെന്നാല്‍ നീ ആഴ്ന്നിറക്കിയ വേരുകള്‍ ഇന്ന് എന്റെ ഹൃദയത്തിന്റെ ഭാഗമാണ്. എന്ത് തന്നെ വന്നാലും എന്റെ ഹൃദയം നിനക്കായ് കവചം സൃഷ്ടിക്കും. എന്റെ ഓരോ മിടിപ്പും നിനക്കുള്ളതാണ്. ഒരിക്കലും വടാന്‍ അനുവദിക്കാതെ ഹൃദയത്തിന്റെ ഉള്ളറകളില്‍ ശുചീകരിച്ച രക്തം എന്നേക്കും നിനക്ക് നല്‍കിക്കൊണ്ട്.. നീ വാടുന്ന ദിനം എന്റെ ഹൃദയസ്പന്ദനം നിലക്കുന്ന നാളായിരിക്കും...