ജോലി ഇല്ലാത്തവന്റെ ചേതോവികാരം
കഷ്ടപ്പെട്ട് കുറെ ദുരിതങ്ങള്‍ താണ്ടി ബി,ടെക് പാസ്സായി. കുറച്ചു സപ്പ്ളികള്‍ അടിച്ചും രണ്ടു മൂന്നെണ്ണം റീ വാലുവേഷന്‍ കൊടുത്തും. അങ്ങനെ കുറച്ച് വൈകി ആണെങ്കിലും ബി,ടെക് കിട്ടി. അതും നമ്മടെ കാലിക്കറ്റ് യുനിവേര്സിടിയില്‍ നിന്ന്‍ അങ്ങനെ ഇരിക്കെ കോഴ്സ് ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോള ഒരു പൂതി. ജോലിയൊക്കെ എടുക്കെണ്ടേ. ഇങ്ങനെ വീട്ടില്‍ തന്നെ കുത്തി ഇരുന്നാ മതിയോന്ന്‍. അപ്പോള ഞാനും രണ്ടു ചങ്ങായ്മാരും കൂടി ബാന്ഗ്ലൂര്‍ക്ക് വണ്ടി കേറിയത്. താല്‍കാലിക ട്രിപ്പ് ആയിരുന്നു. ഒരു ഫീസിബിലിടി സ്റ്റഡി എന്നൊക്കെ വേണെങ്കില്‍ സായിപ്പിന്റെ ഭാഷേല്‍ പറയാം. ഒരു വിശകലനം. എന്താണ് അവസ്ഥ എന്നറിയാന്‍. ഇവടെ വന്ന് ആദ്യ ദിവസം തന്നെ നമ്മള്‍ സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ നിരന്നു കിടക്കുന്ന ഇലക്ട്രോണിക്സ് സിറ്റിയിലേക്കാ പോയത്. അവിടെ വെച്ച് നമ്മള്‍ നമ്മുടെ കൂട്ടുകാരെ ഒക്കെ കണ്ട് ഒഫീഷ്യല്‍ കാര്യങ്ങള്‍ ഒക്കെ ചോദിച്ചു മനസില്ലാക്കി. ഓഹ്! എന്തായിരുന്നു ഒരു സമാധാനം അവര്‍ പറഞ്ഞത് കേട്ടപ്പോ. "നിങ്ങള്‍ പേടിക്കേണ്ട ഇവടെ ജോലി കിട്ടാന്‍ പണി ഒന്നുമില്ല. ഞങ്ങള്‍ ഡിപ്ലോമ ചെയ്തവരാ എഞ്ചിനീയര്‍മാര്‍ക്ക് ഞങ്ങളെക്കാള്‍ എളുപ്പത്തില്‍ ജോലി കി...